കോട്ടയം: റബര്‍ കൃഷി മേഖലയിലെ പ്രശ്നങ്ങളും കേരളത്തിന്റെ ആവശ്യങ്ങളും അറിയിക്കാന്‍ കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ നേരിട്ട് കാണുമെന്ന് റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി.
റബര്‍ ഉത്പാദനം വര്‍ധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് അഞ്ച് ലക്ഷം മെട്രിക് ടണ്‍ റബറിന്റെ കുറവ് ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിച്ച് ഉത്പാദനം വര്‍ധിപ്പിക്കും.
കേരളത്തില്‍ ടാപ്പിംഗ് ഇല്ലാതെ കിടക്കുന്ന തോട്ടങ്ങളില്‍ റബര്‍ കൃഷി പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും ഹരി പറഞ്ഞു.